Mathrusabdam
ആഭരണം മോഷ്ടിച്ച പോലീസുകാരന്‍ അറസ്റ്റില്‍
Friday, 21 Oct 2022 03:39 am
Mathrusabdam

Mathrusabdam

സുഹൃത്തിൻ്റെ വീട്ടിൽ നിന്നും 8 പവൻ്റെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ

പറവൂർ : സാമ്പത്തിക - കുടുംബ പ്രശ്നങ്ങളെ തുടർന്ന് നീണ്ട അവധിയിലായിരുന്ന കൊച്ചി സിറ്റി എ.ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ സ്വർണാഭരണ മോഷണ കേസിൽ അറസ്റ്റിലായി. അരൂർ കൈതവളപ്പിൽ അമൽദേവ് കെ.സതീശ (35) നെയാണ് ഡി.വൈ.എസ്.പി മുരളി.എം.കെ.യുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഞാറയ്ക്കൽ ഇൻസ്പെക്ടർ രാജൻ കെ.അരമനയും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. അമൽദേവ് പെരുമ്പിള്ളി ഭാഗത്തുള്ള കുടുംബ വീട്ടിലാണ് താമസിക്കുന്നത്. അയൽവാസിയായ സുഹ്യത്തിന്റെ വീട്ടിൽ നിന്നും എട്ടു പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചുവെന്നാണ് പരാതി