Mathrusabdam
R COOL
Thursday, 07 Jan 2021 02:19 am
Mathrusabdam

Mathrusabdam

കൂവപ്പടി .കുന്നത്ത്ുനാട് താലൂക്ക് ആഫീസിന്‍ പരിധിയില്‍ വരുന്ന കൂവപ്പടി കോടനാട് വില്ലേജ്  

ആഫീസുകളില്‍ വന്‍ അഴിമതി യാണാ് നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.  നിത്യജീവിതവുമായി ബന്ധ പ്പെട്ട

 സര്‍ട്ടിഫിക്കറ്റുകളാണ് വില്ലേജ്  ആഫീസില്‍ നിന്നും ലഭിക്കേണ്ടത്, അവയില്‍ താലൂക്ക് ഫീസില്‍നിന്നും 
ലഭിക്കേണ്ടതുമുണ്ട്,അതിനും വില്ലജ് ആഫീസ്ര്‍ ശുപാര്‍ശചെയ്താല്‍ മാത്രമാണ്  കാര്യം നടക്കുകയുള്ളൂ,വസ്തുവില്‍ പന പോത്തുവരവ് തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഉദ്യോഗസ്ഥര്‍ ഉല്‍സാഹം കാണിക്കുന്നത്, നാലുപുത്തന്‍ തടയുന്ന ഇടപാടായതുകൊണ്ട് ഭൂമിസംബന്ധമായ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 
കാലതാമസമുണ്ടാകുന്നില്ല.സ്ഥലമളക്കല്‍ ഞങ്ങളുടെ പണിയല്ലെന്നാണ് വില്ലേജ് ആഫീസിലുള്ളവര്‍ പറയുന്നത്. ഭൂമി അളക്കേണ്ടതായ ആവശ്യത്തിന് വിരമിച്ച വില്ലേജ് ആഫീസര്‍ വരെ പണിയെടുക്കുന്നുണ്ട്
ഇതില്‍ ഒരുവിഹിതം വില്ലേജിലേയും താലുക്കിലേയും ജീവനക്കാര്‍ക്കുള്ളതാണെനനാണ് പറയുന്നത്.
ചെയിന്‍ സര്‍വ്വെ പാസ്സായവര്‍ മറ്റു പലപണിക്കും പോകുമ്പോളാണ് വിരമിച്ചജീവനക്കാര്‍ അളവുനടത്തുന്നത് 
അംഗീക്രുത സര്‍വ്വെയര്‍മാര്‍ക്ക് ജോലികിട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്..
 ഓഫ് ലൈനായി  03 ദിവസംകൊണ്ട് കൊടുത്തിരുന്ന സര്‍ട്ടിഫിക്കറ്റുകളും   വൈകിയാണ് കൊടുക്കുന്നതെന്നും പറയപ്പെടുന്നു. നെറ്റ് കിട്ടുന്നില്ല, സീിസ്റ്റം കമ്പെയിന്‍റ് ആണ് തുടങ്ങിയകാരണങ്ങളാണ്  ആഫീസ് ജിവനക്കാര്‍ പറയുന്നത്. അക്ഷയകേന്ദങ്ങള്‍ വഴിനല്‍കുന്ന അപേക്ഷകള്‍   സമയത്തിന്  കിട്ടാത്തതിനുകാരണം വില്ലേജ് ആഫീസില്‍ വരുന്ന താമസമാണെന്നും പറയപ്പെടുന്നു